തിരുവനന്തപുരം: ആൾക്കൂട്ട കൊലപാതകങ്ങളുടെ നാടായി കേരളത്തെ മാറ്റാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നവർ ബംഗ്ലാദേശി എന്നാക്രോശിച്ചു കൊണ്ടാണ് അക്രമം നടത്തിയത്.
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് മോഹൻ ഭാഗവത് പ്രഖ്യാപിച്ചതു കഴിഞ്ഞ ദിവസമാണ്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന ഭരണഘടന നൽകുന്ന ഉറപ്പ് ഇല്ലാതാക്കാനാണ് ആർഎസ് എസ് ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.